---
title: "'കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക, വെളുത്തതോ ഇളം വസ്ത്രങ്ങളോ മതി'; ജാഗ്രതാ നിർദേശങ്ങളുമായി എംവിഡി"
english_title: "Mvd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169280/mvd"
published_at: "2023-12-15T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b95f055527_download_(44).jpeg"
keywords: []
---

# 'കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക, വെളുത്തതോ ഇളം വസ്ത്രങ്ങളോ മതി'; ജാഗ്രതാ നിർദേശങ്ങളുമായി എംവിഡി

> **Lead Summary:** **തിരുവനന്തപുരം**: പ്രഭാത സവാരിക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ ഇങ്ങനെ പല കാരണങ്ങള്‍ മൂലമാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് എംവിഡി പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: പ്രഭാത സവാരിക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ ഇങ്ങനെ പല കാരണങ്ങള്‍ മൂലമാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് എംവിഡി പറഞ്ഞു.

രാവിലെ നടക്കാന്‍ പോകുന്നവര്‍ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണമെന്നും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു. കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും, കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ കാണാന്‍ വാഹനത്തില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് കൊണ്ടാണ് വെളുത്ത നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് എംവിഡി അറിയിച്ചത്.

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം. കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം. തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതുമായ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169280/mvd)