---
title: "രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍  150ലേക്ക്."
english_title: "Omicron cases increasing to 150"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16930/omicron-cases-increasing-to-150"
published_at: "2021-12-20T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bff107bbda8_images - 2021-12-20T082703.730.jpeg"
keywords: []
---

# രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍  150ലേക്ക്.

> **Lead Summary:** രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 150ലേക്ക്. ആറ് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 54 ആയി.ഗുജറാത്തിലെ രാജ്കോട്ടില്‍ ടാന്‍സാനിയയില്‍ നിന്നും എത്തിയ ഒരാളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 22 പേരിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിനിടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. 24 മണിക്കൂറിനിടെ 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും.

## Article Content

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 150ലേക്ക്. ആറ് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 54 ആയി.ഗുജറാത്തിലെ രാജ്കോട്ടില്‍ ടാന്‍സാനിയയില്‍ നിന്നും എത്തിയ ഒരാളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 22 പേരിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിനിടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. 24 മണിക്കൂറിനിടെ 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും.

മഹാരാഷ്ട്രയില്‍ 54 കേസുകളില്‍ 28 പേര്‍ ഇതിനകം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു, ബാക്കിയുള്ളവര്‍ രോഗലക്ഷണമോ നേരിയ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യ അധികൃതര്‍ അറിയിച്ചു. നേരത്തെ ഗുജറാത്തില്‍ കോവിഡ് -19 പോസിറ്റീവ് ആയ നാല് പേര്‍ക്ക് അവരുടെ ജീനോം സീക്വന്‍സിംഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഒമിക്‌റോണ്‍ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ ഗുജറാത്തിന്റെ കേസുളുടെ എണ്ണം 11 ആയി.

ഒമിക്രോണ്‍ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക്

മഹാരാഷ്ട്ര (54)

ഡല്‍ഹി (22)

തെലങ്കാന (20)

രാജസ്ഥാന്‍ (17)

കര്‍ണാടക (14)

ഗുജറാത്ത് (11)

കേരളം (11)

ആന്ധ്രാപ്രദേശ് (1)

ചണ്ഡീഗഡ് (1)

തമിഴ്നാട് (1)

പശ്ചിമ ബംഗാള്‍ (1)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16930/omicron-cases-increasing-to-150)