---
title: "എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷം "
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169300/eranakulam"
published_at: "2023-12-15T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bc6124a63a_download_(2)_(7).jpeg"
keywords: []
---

# എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷം 

> **Lead Summary:** **കൊച്ചി**: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം ശരാശരി 35 പേര്‍ ഡെങ്കിബാധിതരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കളമശ്ശേരിയിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലുമാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കോര്‍പറേഷന്‍ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി.

## Article Content

**കൊച്ചി**: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം ശരാശരി 35 പേര്‍ ഡെങ്കിബാധിതരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കളമശ്ശേരിയിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലുമാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കോര്‍പറേഷന്‍ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി.

കൊച്ചിന്‍ കോര്‍പറേഷനില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലെ കാഴ്ചയാണിത്. യഥാര്‍ഥ കണക്കുകള്‍ അധികൃതർ പുറത്തുവിടുന്നില്ലെന്ന ആരോപണം കൊച്ചി കോര്‍പറേഷനില്‍ മാത്രമല്ല, ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഇക്കാര്യത്തില്‍ ഭരണ -പ്രതിപക്ഷ പോരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല എന്ന് തന്നെയാണ് യാഥാര്‍ഥ്യം.

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെ 730 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഓരോ ആഴ്ചയിലും ഡെങ്കി ബാധിതര്‍ 250ന് മുകളിലാണ്. കഴിഞ്ഞ ആഴ്ചകളിലെ കണക്കുകളനുസരിച്ച് കളമശേരിയിലാണ് ഏറ്റവും അധികം ഡെങ്കിപ്പനി ബാധിതരുളളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169300/eranakulam)