---
title: "#accident | നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169311/ulikkal"
published_at: "2023-12-15T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bd0b801573_IMG-20231215-WA0006.jpg"
keywords: []
---

# #accident | നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

> **Lead Summary:**  **ഉളിക്കൽ** : ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറിയത്. അപകടത്തിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും കേടുപാടുകൾ സംഭവിച്ചു.

## Article Content

 **ഉളിക്കൽ** : ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറിയത്. അപകടത്തിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും കേടുപാടുകൾ സംഭവിച്ചു.

രാത്രി സമയം  വീട്ടുകാർ ഉറക്കത്തിൽ ആയതുകൊണ്ട് വലിയ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. രാത്രിയും പകലും നിരന്തരം ചെങ്കൽ ലോറികൾ കടന്നു പോകുന്ന റോഡ് തീർത്തും ചെങ്കുത്തായ കയറ്റങ്ങളും വളവുകളും നിറഞ്ഞതും അപകടം പതിയിരിക്കുന്നതുമാണ്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169311/ulikkal)