---
title: "#mananthavadi | 250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169329/arrested"
published_at: "2023-12-15T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bdcd77bc0f_IMG-20231215-WA0009.jpg"
keywords: []
---

# #mananthavadi | 250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **മാനന്തവാടി**: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനായ ചുണ്ടേൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ആന്റെണി മകൻ അരുൺ ആന്റണി എന്നയാളുടെ കൈവശത്തിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

## Article Content

**മാനന്തവാടി**: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനായ ചുണ്ടേൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ആന്റെണി മകൻ അരുൺ ആന്റണി എന്നയാളുടെ കൈവശത്തിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ഇയാൾക്കെതിരെ എൻ.ഡി.പി. എസ് കേസ് എടുത്ത് തുടർനടപടിക്കായി മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സി.ഇ.ഒ. മാരായ പ്രജീഷ് എ സി, സനൂപ് എം സി, ഡ്രൈവർ സജീവ് കെ കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169329/arrested)