---
title: "#governor | എസ്എഫ്‌ഐ പ്രതിഷേധം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം"
english_title: "SFI protest: Police decided to increase security for the governor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169366/sfi-protest-police-decided-to-increase-security-for-the-governor"
published_at: "2023-12-15T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bf3bc99681_Screenshot_2023-12-15-12-04-43-24_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #governor | എസ്എഫ്‌ഐ പ്രതിഷേധം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

> **Lead Summary:** **തിരുവനന്തപുരം**: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

## Article Content

**തിരുവനന്തപുരം**: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

ഇത് സംബന്ധിച്ച് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 16-ാം തിയ്യതി ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക.

കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169366/sfi-protest-police-decided-to-increase-security-for-the-governor)