---
title: "#applynow | സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169368/applynow"
published_at: "2023-12-15T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bf363c68ae_images.png"
keywords: []
---

# #applynow | സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

## Article Content

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

2023 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച് റെഗുലര്‍ ഹയര്‍സെക്കണ്ടറി പഠനത്തിനോ മറ്റു റെഗുലര്‍ കോഴ്സുകളില്‍ ഉപരിപഠനത്തിനോ ചേര്‍ന്നവര്‍, റെഗുലര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേര്‍ന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23. ഫോണ്‍: 0497 2701081. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169368/applynow)