---
title: "കടമെടുപ്പ് പരിധിയിൽ ഇളവുമായി കേന്ദ്രം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് വഴിയൊരുങ്ങുന്നു"
english_title: "two-month welfare pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169381/two-month-welfare-pension"
published_at: "2023-12-15T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bfcd2e1b3c_Screenshot_2023-12-15-12-35-24-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കടമെടുപ്പ് പരിധിയിൽ ഇളവുമായി കേന്ദ്രം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് വഴിയൊരുങ്ങുന്നു

> **Lead Summary:** സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 320 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ് വരുത്തിയത്.ഇതാണ് മരവിപ്പിച്ചത്.

## Article Content

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 320 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ് വരുത്തിയത്.ഇതാണ് മരവിപ്പിച്ചത്.

ഇതോടെ ക്രിസ്മസിന് മുമ്പ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ വഴിയൊരുങ്ങി. 2000 കോടി രൂപ അടിയന്തരമായി കടമെടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ഈ തുക ഉപയോഗിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്‌തേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169381/two-month-welfare-pension)