---
title: "കണ്ണൂർ കുഞ്ഞിപറമ്പത്ത് പൂവാടൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169385/kannur"
published_at: "2023-12-15T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bfeeb42a94_Screenshot_2023-12-15-12-49-48-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ കുഞ്ഞിപറമ്പത്ത് പൂവാടൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

> **Lead Summary:** **കണ്ണൂർ**: പിണറായി വേണ്ടുട്ടായി കുഞ്ഞി പറമ്പത്ത് പൂവാടൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. ഡിസംബർ 11ന് ശാക്തേയ പൂജ നടന്നു. ഡിസംബർ 12ന് വാദ്യമേളത്തോട് കൂടി മുത്തു കുടയും, താലപ്പൊലിയുമായി വർണ്ണശഭളമായ കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ**: പിണറായി വേണ്ടുട്ടായി കുഞ്ഞി പറമ്പത്ത് പൂവാടൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. ഡിസംബർ 11ന് ശാക്തേയ പൂജ നടന്നു. ഡിസംബർ 12ന് വാദ്യമേളത്തോട് കൂടി മുത്തു കുടയും, താലപ്പൊലിയുമായി വർണ്ണശഭളമായ കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു.

ഡിസംബർ 13ന് മുത്തപ്പൻ കാരണവർ, പോതി തുടങ്ങിയ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ നടന്നു. തുടർന്ന് അവസാന ദിവസമായ ഇന്ന് ഗുളികൻ തിറ,  ശാസ്തപ്പൻ തിറ, തിരുവപ്പന കാരണവർത്തിറ തുടങ്ങിയവയും നടന്നു. ഉത്സവത്തിന് എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്രസന്നിധിയിൽ അന്നദാനവും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169385/kannur)