---
title: "ഏകദിന  കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169393/kannur"
published_at: "2023-12-15T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c04ab04c31_IMG-20231215-WA0027.jpg"
keywords: []
---

# ഏകദിന  കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **കണ്ണൂര്‍**: ന്യൂനപക്ഷ ക്ഷേമ സെക്ഷന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് 'പാസ് വേഡ് 2023-24 ' സംഘടിപ്പിച്ചു. കല്ലിക്കണ്ടി എന്‍ എ എം കോളജിലാണ് ക്യാമ്പ് നടന്നത്. അസിസ്റ്റൻറ് കലക്ടര്‍ അനുപ് ഗാര്‍ഗ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

 **കണ്ണൂര്‍**: ന്യൂനപക്ഷ ക്ഷേമ സെക്ഷന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് 'പാസ് വേഡ് 2023-24 ' സംഘടിപ്പിച്ചു. കല്ലിക്കണ്ടി എന്‍ എ എം കോളജിലാണ് ക്യാമ്പ് നടന്നത്. അസിസ്റ്റൻറ് കലക്ടര്‍ അനുപ് ഗാര്‍ഗ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എന്‍ എ എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി. മജീഷ് അധ്യക്ഷനായി. സിസിഎംവൈ തലശ്ശേരി പ്രിന്‍സിപ്പല്‍ ഡോ ടി കെ മുനീര്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. സിസിഎംവൈ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ കെ സുജാത, കലക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി ആര്‍ കിഷോര്‍, കല്ലിക്കണ്ടി എന്‍ എ എം കോളേജ് ജൂനിയര്‍ സൂപ്രണ്ട് കെ അലി എന്നിവര്‍ സംസാരിച്ചു. ലൈഫ് കോച്ച് മെന്റര്‍ എന്‍ എന്‍ താജ്, സ്‌റ്റോറിടെല്ലര്‍ ക്ലബ് സി ഇ ഒ നിസാര്‍ പട്ടുവം എന്നിവര്‍ രണ്ടു സെഷനുകളിലായി ക്ലാസ് നയിച്ചു. കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ എം കെ ആരിഫ് സ്വാഗതവും,  മുസ്ലിം എജ്യുക്കേഷന്‍ സെക്രട്ടറി സമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169393/kannur)