---
title: "#arrested | എം ഡി എം എ യുമായി 3 യുവാക്കൾ അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169414/arrested"
published_at: "2023-12-15T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c15c6057ef_Picsart_23-12-15_14-30-30-175.jpg"
keywords: []
---

# #arrested | എം ഡി എം എ യുമായി 3 യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** **കൂത്തുപറമ്പ്**: എം ഡി എം എ യുമായി 3 യുവാക്കൾ അറസ്റ്റിൽ. കണ്ണവം സ്വദേശികളായ നിയാസ്, ഷാനിഫ്, മുതിയങ്ങ സ്വദേശി ഷംസീർ എന്നിവരാണ് പിടിയിലായത്. കൂത്തുപറമ്പ-തൊക്കിലങ്ങാടി റോഡിൽ പഴയനിരത്ത് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ഇവർ പിടിയിലായത്. ക്രിസ്മസ് - ന്യൂയർ ആഘോഷങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിൽ നിന്നും കടത്തി കൊണ്ടുവരുമ്പോഴാണ് പിടി വീണത്.

## Article Content

**കൂത്തുപറമ്പ്**: എം ഡി എം എ യുമായി 3 യുവാക്കൾ അറസ്റ്റിൽ. കണ്ണവം സ്വദേശികളായ നിയാസ്, ഷാനിഫ്, മുതിയങ്ങ സ്വദേശി ഷംസീർ എന്നിവരാണ് പിടിയിലായത്. കൂത്തുപറമ്പ-തൊക്കിലങ്ങാടി റോഡിൽ പഴയനിരത്ത് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ഇവർ പിടിയിലായത്. ക്രിസ്മസ് - ന്യൂയർ ആഘോഷങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിൽ നിന്നും കടത്തി കൊണ്ടുവരുമ്പോഴാണ് പിടി വീണത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസും, കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169414/arrested)