---
title: "മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം: 4 പേർ കസ്റ്റഡിയിൽ"
english_title: "Anti-socials attack medical college students: 4 in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169441/anti-socials-attack-medical-college-students-4-in-custody"
published_at: "2023-12-15T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c292a4db74_Screenshot_2023-12-15-15-49-28-02_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം: 4 പേർ കസ്റ്റഡിയിൽ

> **Lead Summary:** **പാലക്കാട്**: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചത്.

## Article Content

**പാലക്കാട്**: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചത്.

സംഭവത്തിൽ 4 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സൗത്ത് പൊലീസിൽ പരാതി നൽകി.സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169441/anti-socials-attack-medical-college-students-4-in-custody)