---
title: "ഇരിട്ടി ലയണ്‍സ് ക്ലബ് കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്തു"
english_title: "Irritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169446/irritty"
published_at: "2023-12-15T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c2b5179ff5_IMG-20231215-WA0014.jpg"
keywords: []
---

# ഇരിട്ടി ലയണ്‍സ് ക്ലബ് കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ സൈറ്റ് ഫോര്‍ കിഡ്‌സ് പ്രൊജക്റ്റ് പ്രകാരം 172 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.

## Article Content

 **ഇരിട്ടി**: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ സൈറ്റ് ഫോര്‍ കിഡ്‌സ് പ്രൊജക്റ്റ് പ്രകാരം 172 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.

നേത്ര ഐ ക്ലിനിക്കിന്റെ സഹകരണത്തോടെ കുട്ടികള്‍ക്ക് കാഴ്ച പരിശോധനയും നടത്തി. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് പ്രസിഡന്റ് സുരേഷ് മിലന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ടി.എം.തുളസിധരന്‍, ഏ ഇ ഒ ബാബുരാജ്, ലയണ്‍സ് ഡിവിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കെ.ടി.അനൂപ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ ഡോ.ജി.ശിവരാമകൃഷ്ണന്‍, ഒ.വിജേഷ്, വി.പി.സതീശന്‍, ജോസഫ് വര്‍ഗീസ്, ജോളി അഗസ്റ്റിന്‍, കെ.ടി.ജോര്‍ജ്, ഡോ.മാത്യു കുര്യന്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169446/irritty)