---
title: "നരഭോജി കടുവ ദൗത്യസംഘത്തിൻ്റെ നിരീക്ഷണത്തിൽ: അനുയോജ്യമായ സന്ദർഭത്തിൽ വെടിവെക്കും"
english_title: "Wild tiger case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169469/wild-tiger-case"
published_at: "2023-12-15T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c3cb39d448_IMG-20231215-WA0018.jpg"
keywords: []
---

# നരഭോജി കടുവ ദൗത്യസംഘത്തിൻ്റെ നിരീക്ഷണത്തിൽ: അനുയോജ്യമായ സന്ദർഭത്തിൽ വെടിവെക്കും

> **Lead Summary:**  **വയനാട്** : വാകേരിയിലെ നരഭോജി കടുവ ദൗത്യസംഘത്തിൻ്റെ നിരീക്ഷണത്തിലാണന്നും കടുവയുടെ ട്രാക്കിംഗ് തുടരുകയാണെന്നും വനം വകുപ്പ് ഉത്തരമേഖല സിസിഎഫ്കെ എസ് ദീപ പറഞ്ഞു.

## Article Content

 **വയനാട്** : വാകേരിയിലെ നരഭോജി കടുവ ദൗത്യസംഘത്തിൻ്റെ നിരീക്ഷണത്തിലാണന്നും കടുവയുടെ ട്രാക്കിംഗ് തുടരുകയാണെന്നും വനം വകുപ്പ് ഉത്തരമേഖല സിസിഎഫ്കെ എസ് ദീപ പറഞ്ഞു.

അനുയോജ്യമായ സന്ദർഭത്തിൽ വെടിവെക്കും. എത്രയും വേഗത്തിൽ ദൗത്യം വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവർ പറഞ്ഞു. കടുവ പരിസരപ്രദേശങ്ങളിൽ തന്നെയാണ് ഉള്ളതെന്നും എസ് ദീപ അറിയിച്ചു.

25 ക്യാമറ ട്രാപ്പുകളും മൂന്ന് നിരീക്ഷണ ക്യാമറകളും വച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അതേസമയം കല്ലൂർക്കുന്നിൽ ഇറങ്ങിയ കടുവയെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡി.എഫ്.ഒ. ഷജ്ന കരീം പറഞ്ഞു. ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169469/wild-tiger-case)