---
title: "മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്"
english_title: "Ksu police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169488/ksu-police"
published_at: "2023-12-15T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c537e1f262_n56562790817026465532265347da78bf7caf2f9c55ae2530a09a7f06c0326ddc4d42cedb54e35f0df175bd.jpg"
keywords: []
---

# മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്

> **Lead Summary:** **ആലപ്പുഴ: **നവകേരള സദസിനായി ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കമാൻഡോ സംഘം വളഞ്ഞിട്ട് തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.

## Article Content

**ആലപ്പുഴ: **നവകേരള സദസിനായി ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കമാൻഡോ സംഘം വളഞ്ഞിട്ട് തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.

ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ കയറി പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചതോടെ കമാൻഡോ സംഘം ലാത്തിവീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, ആലപ്പുഴ ജില്ല പ്രസിഡന്‍റ് എ.ഡി. തോമസ് എന്നിവര്‍ക്കാണ് അടിയേറ്റത്. ദീര്‍ഘനേരം പ്രതിഷേധക്കാരും പോലീസും തമ്മില്‍ റോഡില്‍ പോര്‍വിളി തുടര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169488/ksu-police)