---
title: "പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണം; പിണറായി എല്ലാക്കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ല: സതീശന്‍"
english_title: "Vd satheeshan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169515/vd-satheeshan"
published_at: "2023-12-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c65c07ee07_n56564715217026512147645dc06553176ebcc8363d9deda09e826511f2f82ba49ec70418bff6895d8bc127.jpg"
keywords: []
---

# പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണം; പിണറായി എല്ലാക്കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ല: സതീശന്‍

> **Lead Summary:** **തിരുവനന്തപുരം: **കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ പോലീസിനെതിരേ രൂക്ഷ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാക്കാലത്തും പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

## Article Content

**തിരുവനന്തപുരം: **കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ പോലീസിനെതിരേ രൂക്ഷ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാക്കാലത്തും പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കും. പോലീസിലെ കൊടും ക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരും. ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം തങ്ങള്‍ക്ക് വ്യക്തമായി അറിയാം. 

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെയാണ് പിണറായിയുടെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത്. മുദ്രാവാക്യം വിളിച്ച രണ്ട് കെഎസ്‌യു നേതാക്കളെ ലോക്കല്‍ പോലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169515/vd-satheeshan)