---
title: "രോഹിത് പിന്മാറി! ഇനി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ"
english_title: "Mumbai indians "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169523/mumbai-indians"
published_at: "2023-12-15T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6c75ab72a_n5656171121702652969899fa2970e0ca197c972f50b4c30c78d046453b0221820ed53c75faa258b56f19a9.jpg"
keywords: []
---

# രോഹിത് പിന്മാറി! ഇനി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ

> **Lead Summary:** ഐപിഎല്‍ 2024 സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആയി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ക്യാപ്റ്റൻസി പദവിയില്‍ നിന്ന് ഒഴിഞ്ഞതായും ക്ലബ് അറിയിച്ചു. അടുത്തിടെ ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിനില്‍ നിന്ന് മുംബൈ ഇന്ത്യൻസ് ഹാര്‍ദികിനെ സ്വന്തമാക്കൊയത്. ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാര്‍ദിക് മുംബൈയിലും ക്യാപ്റ്റൻ ആകും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

## Article Content

ഐപിഎല്‍ 2024 സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആയി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ക്യാപ്റ്റൻസി പദവിയില്‍ നിന്ന് ഒഴിഞ്ഞതായും ക്ലബ് അറിയിച്ചു. അടുത്തിടെ ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിനില്‍ നിന്ന് മുംബൈ ഇന്ത്യൻസ് ഹാര്‍ദികിനെ സ്വന്തമാക്കൊയത്. ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാര്‍ദിക് മുംബൈയിലും ക്യാപ്റ്റൻ ആകും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

> "ഇത് ഇവിടുത്തെ ഭാവി നിര്‍മ്മിക്കുന്നതിന്റെ ഭാഗമാണ്, സച്ചിൻ മുതല്‍ ഹര്‍ഭജൻ വരെയും റിക്കി മുതല്‍ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താല്‍ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്, ആ ചരിത്രം തുടരാനായാണ്‍ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്." മുംബൈ ഇന്ത്യൻസിന്റെ ഗ്ലോബല്‍ ഓഫ് പെര്‍ഫോമൻസ് മേധാവി മഹേല ജയവര്‍ദ്ധനെ പറഞ്ഞു.

> "രോഹിത് ശര്‍മ്മയുടെ അസാധാരണമായ നേതൃത്വത്തിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു; 2013 മുതല്‍ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അസാധാരണമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ടീമിന് സമാനതകളില്ലാത്ത വിജയം നേടിക്കൊടുക്കുക മാത്രമല്ല, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു." ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169523/mumbai-indians)