---
title: "രഞ്ജിത്ത് 'ആറാം തന്പുരാൻ' ചമയേണ്ട; ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍"
english_title: "Ranjith "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169528/ranjith"
published_at: "2023-12-15T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6fd775a6f_n56566160817026538067215cf2c44593e076826c11d62248af3782284b5010c4bdf63dc375a2e7e187e6ba.jpg"
keywords: []
---

# രഞ്ജിത്ത് 'ആറാം തന്പുരാൻ' ചമയേണ്ട; ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍

> **Lead Summary:** **തിരുവനന്തപുരം:** ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത്. ഏകാധിപതിയെ പോലെയാണ് രഞ്ജിത്ത് പെരുമാറുന്നതെന്നും തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ആറാം തമ്ബുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും ചെയര്‍മാന്‍ വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് പറയുന്നതെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. 

## Article Content

**തിരുവനന്തപുരം:** ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത്. ഏകാധിപതിയെ പോലെയാണ് രഞ്ജിത്ത് പെരുമാറുന്നതെന്നും തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ആറാം തമ്ബുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും ചെയര്‍മാന്‍ വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് പറയുന്നതെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. 

അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദപൂര്‍വം ശ്രമിച്ചിട്ടുണ്ട്. 

ആര്‍ട്ടിസ്റ്റുകളെ വളരെ മോശമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അവരവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഉണ്ടാകാം. അതിനെ പുച്ഛിച്ച്‌ തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്‍റേതെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169528/ranjith)