---
title: "#panoor | പാനൂരിൽ കോവിഡ് മരണം: നഗരസഭയിൽ  നിയന്ത്രണം ഏർപ്പെടുത്തി "
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169582/panoor"
published_at: "2023-12-16T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ceebd4bf7e_download_(30).jpeg"
keywords: []
---

# #panoor | പാനൂരിൽ കോവിഡ് മരണം: നഗരസഭയിൽ  നിയന്ത്രണം ഏർപ്പെടുത്തി 

> **Lead Summary:** **പാനൂർ**: നഗരസഭയിൽ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി.

## Article Content

**പാനൂർ**: നഗരസഭയിൽ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി.

മാസ്ക് നിർബന്ധമാക്കാനും, പനി കണ്ടെത്തി ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും,  ക്വാറന്റൈനിൽ തുടരാൻ നിർദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാനും ആവശ്യമായ നിർദ്ദേശം നൽകാനും ധാരണയായി. കെ.പി.മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.നാസർ, മെഡിക്കൽ ഓഫീസർ ഡോ: ഐ കെ.അനിൽകുമാർ, കൗൺസിലർമാരായ പി കെ. പ്രവീൺ, സുധീർ കുമാർ, നസില കണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169582/panoor)