---
title: "#thrissur | തൃശ്ശൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169639/thrissur"
published_at: "2023-12-16T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d2ce4ea6e3_Screenshot_20231216-101713_Samsung_Internet.jpg"
keywords: []
---

# #thrissur | തൃശ്ശൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

> **Lead Summary:** **തൃശ്ശൂർ**: കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനിയായ ചന്ദ്രമതി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാമംഗലം പൊലീസ് ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

## Article Content

**തൃശ്ശൂർ**: കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനിയായ ചന്ദ്രമതി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാമംഗലം പൊലീസ് ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മദ്യപിച്ചെത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169639/thrissur)