---
title: "#Parliament | പാർലമെൻ്റ് അതിക്രമം: ശത്രുരാജ്യവുമായോ തീവ്രവാദ സംഘടനയുമായോ ബന്ധമുണ്ടോയെന്ന് പരിശോധിക്കും"
english_title: "Parliament Violation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169662/parliament-violation"
published_at: "2023-12-16T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d3720170fd_Screenshot_2023-12-16-10-59-17-35_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Parliament | പാർലമെൻ്റ് അതിക്രമം: ശത്രുരാജ്യവുമായോ തീവ്രവാദ സംഘടനയുമായോ ബന്ധമുണ്ടോയെന്ന് പരിശോധിക്കും

> **Lead Summary:** **ന്യൂഡൽഹി**: പാർലമെൻ്റ് അതിക്രമത്തിന് പിന്നിലെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝായും സംഘവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിച്ചുവെന്ന് ദില്ലി പോലീസ് വെള്ളിയാഴ്ച കോടതിയിൽ വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി**: പാർലമെൻ്റ് അതിക്രമത്തിന് പിന്നിലെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝായും സംഘവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിച്ചുവെന്ന് ദില്ലി പോലീസ് വെള്ളിയാഴ്ച കോടതിയിൽ വ്യക്തമാക്കി.

പാർലമെൻ്റിലെ അതിക്രമണം ആസൂത്രണം ചെയ്യാൻ കേസിലെ മറ്റ് പ്രതികളുമായി താൻ പലതവണ കൂടിക്കാഴ്ച നടത്തിയതായി ഝാ സമ്മതിച്ചതായി ഡൽഹി പൊലീസ് പട്യാല ഹൗസ് കോടതിയെ അറിയിച്ചു.

കൊൽക്കത്തയിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന ബീഹാർ സ്വദേശിയായ ഝായെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169662/parliament-violation)