---
title: "ആച്ചുകുളങ്ങര അയ്യപ്പ സേവാസമിതിയുടെ മൂന്നാമത് അയ്യപ്പവിളക്ക് മഹോത്സവം സമാപിച്ചു "
english_title: "Ayyappa Vilak Mahotsava concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169663/ayyappa-vilak-mahotsava-concluded"
published_at: "2023-12-16T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d372c14cac_Screenshot_20231216-110134_WhatsApp.jpg"
keywords: []
---

# ആച്ചുകുളങ്ങര അയ്യപ്പ സേവാസമിതിയുടെ മൂന്നാമത് അയ്യപ്പവിളക്ക് മഹോത്സവം സമാപിച്ചു 

> **Lead Summary:** **ആച്ചുകുളങ്ങര**: രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അയ്യപ്പസേവാ സമിതിയുടെ മൂന്നാമത് അയ്യപ്പ വിളക്ക് മഹോത്സവം സമാപിച്ചു. ആച്ചു കുളങ്ങര ശ്രീ നാരായണ മഠം പരിസരത്തു നടന്ന സാംസ്കാരിക സമ്മേളത്തിൽ ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**ആച്ചുകുളങ്ങര**: രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അയ്യപ്പസേവാ സമിതിയുടെ മൂന്നാമത് അയ്യപ്പ വിളക്ക് മഹോത്സവം സമാപിച്ചു. ആച്ചു കുളങ്ങര ശ്രീ നാരായണ മഠം പരിസരത്തു നടന്ന സാംസ്കാരിക സമ്മേളത്തിൽ ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം മുഖ്യ പ്രഭാഷണം നടത്തി.

ആച്ചുകുളങ്ങര ശ്രീ നാരായണ മഠം പ്രസിഡണ്ട് പി.കെ.ബാലഗംഗാധരൻ അധ്യക്ഷനായി. തുടർന്ന് ത്രിപുട വാദ്യസംഘത്തിൻ്റെ ചെണ്ടമേളം, ദീപാരാധന, നൃത്തനൃത്ത്യങ്ങൾ എന്നിവയുണ്ടായി. രണ്ടാം ദിനത്തിൽ ജഗന്നാഥ് ഭജന സമിതിയുടെ നേതൃത്വത്തിൽ ഭജനയും ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായി. അയ്യപ്പസേവാസമിതി ഭാരവാഹികളായ ഷൈനേഷ്, സന്ദീഷ്, സുനിൽ, സജീഷ്, സന്തോഷ്‌, പ്രജിത്ത്, പ്രജീഷ്, രതീഷ്, അനേഷ്, വിനീത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169663/ayyappa-vilak-mahotsava-concluded)