---
title: "#POCSOcase | വണ്ടിപ്പെരിയാർ പോക്‌സോ കേസ്: പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം"
english_title: "Vandiperiyar POCSO case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169671/vandiperiyar-pocso-case"
published_at: "2023-12-16T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d3e6fc2118_Screenshot_2023-12-16-11-30-10-47_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #POCSOcase | വണ്ടിപ്പെരിയാർ പോക്‌സോ കേസ്: പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം

> **Lead Summary:** **വണ്ടിപ്പെരിയാർ**: പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

## Article Content

**വണ്ടിപ്പെരിയാർ**: പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പോലീസിന്റെ വീഴ്ചയാണ് കേസിൽ പ്രതിയെ വെറുതെ വിടാൻ കാരണമായതെന്ന് വിമർശനം ഉയർന്നിരുന്നു ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി വിധിയിലും പറയുന്നുണ്ട്.

അതേസമയം കേസിൽ വിധി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അപ്പീൽ നൽകാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169671/vandiperiyar-pocso-case)