---
title: "#DrShahna | ഡോക്ടർ ഷഹനയുടെ മരണം: റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും"
english_title: "Dr Shahana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169677/dr-shahana"
published_at: "2023-12-16T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d42bf02670_Screenshot_2023-12-16-11-49-01-74_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #DrShahna | ഡോക്ടർ ഷഹനയുടെ മരണം: റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

> **Lead Summary:** **കോഴിക്കോട്**: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റ് ചെയ്ത റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിക്ക് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. കേസിൽ മൂന്നാർ ഉൾപ്പടെയുള്ള ഇടങ്ങളിൽ പോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

## Article Content

**കോഴിക്കോട്**: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റ് ചെയ്ത റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിക്ക് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. കേസിൽ മൂന്നാർ ഉൾപ്പടെയുള്ള ഇടങ്ങളിൽ പോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായ റുവൈസിന്റെ പിതാവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രായം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പ്രതി ചേർത്തതിന് പിന്നാലെ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദ് ഒളിവിൽ പോയിരുന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടത്താൻ സാധിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169677/dr-shahana)