---
title: "തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് അവർ; ഗൺമാനെ പിന്തുണച്ച് മുഖ്യമന്ത്രി"
english_title: "Pinerayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169741/pinerayi-vijayan"
published_at: "2023-12-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d6dad3b4f2_pinarayi.jpg"
keywords: []
---

# തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് അവർ; ഗൺമാനെ പിന്തുണച്ച് മുഖ്യമന്ത്രി

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകരെ മർദിച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

**ആലപ്പുഴ**: ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകരെ മർദിച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പ്രത്യേക ഉദ്ദേശ്യത്തോടെയുള്ളതാണ്. തന്റെ വാഹനത്തിന് നേരെ ചിലർ ചാടി വീഴുന്ന സംഭവമുണ്ടായി. യൂണിഫോമിലുള്ള പോലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്.

തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകർ.നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോ. നാടിന് വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169741/pinerayi-vijayan)