---
title: "ബി ജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി"
english_title: "B J P kuthuparmba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169743/b-j-p-kuthuparmba"
published_at: "2023-12-16T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d6ed4ec042_IMG-20231216-WA0003.jpg"
keywords: []
---

# ബി ജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:**  കൂത്തുപറമ്പ: ബി ജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് താലൂക്ക് ഗവ ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. ബി ജെ പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 കൂത്തുപറമ്പ: ബി ജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് താലൂക്ക് ഗവ ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. ബി ജെ പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘാടനം നിർവഹിച്ചു.

ഒ പി ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ച തീരുമാനം പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ സമരം സംഘടിപ്പിച്ചത്.

ബി ജെ പി കൂത്തുപറമ്പ് മണ്ഡലംകമ്മിറ്റി പ്രസിഡന്റ് സി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.പി ഷൈജു,റീന മനോഹരൻ, ടി കെ സജീവൻ,പി പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169743/b-j-p-kuthuparmba)