---
title: "മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "training camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169771/training-camp"
published_at: "2023-12-16T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d8f9910d1b_Picsart_23-12-16_17-14-22-205.jpg"
keywords: []
---

# മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **ആറളം**: മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വൈൽഡ്ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആറളം വൈൽഡ്‌ലൈഫ് ഡിവിഷൻ, കണ്ണൂർ വനം ഡിവിഷൻ എന്നിവിടങ്ങളിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്കായി മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആറളം വന്യജീവി സാങ്കേതത്തിൽ വെച്ച് ദ്വിദിന പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു.

## Article Content

**ആറളം**: മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വൈൽഡ്ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആറളം വൈൽഡ്‌ലൈഫ് ഡിവിഷൻ, കണ്ണൂർ വനം ഡിവിഷൻ എന്നിവിടങ്ങളിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്കായി മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആറളം വന്യജീവി സാങ്കേതത്തിൽ വെച്ച് ദ്വിദിന പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു.

ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപിന്റെ ആദ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. വൈൽഡ്‌ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ വൈസ് ചെയർമാനും ചീഫ് വെറ്റിനറി ഓഫീസറുമായ ഡോ. അഷറഫ്, ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ പി പ്രസാദ്, കൊട്ടിയൂർ റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നെരോത്ത് എന്നിവർ സംസാരിച്ചു.

വൈൽഡ്‌ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ വൈസ് ചെയർമാൻ & ചീഫ് വെറ്റിനറി ഓഫീസർ ഡോ. അഷറഫ്, വൈൽഡ്‌ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ സ്റ്റേറ്റ് ഫെസിലിറ്റേറ്റർ രെമിത്ത് എം, വൈൽഡ്‌ലൈഫ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ സീനിയർ ഫീൽഡ് ഓഫീസർ ഷാജൻ എം എന്നിവർ പരിശീലന ക്ലാസ്സ്‌ നയിച്ചു. ക്യാമ്പിൽ 45 ഓളം ജീവനക്കാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169771/training-camp)