---
title: "വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169776/aralam"
published_at: "2023-12-16T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d96598d8a0_Picsart_23-12-16_17-49-16-758.jpg"
keywords: []
---

# വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തി

> **Lead Summary:**  **ആറളം**: ആറളം വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ അടക്കാത്തോട് മൃഗാശുപത്രിയുടെ സഹകരണത്തോടെ കന്നുകാലികൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ടി അനീഷ് ക്യാമ്പ് ഉദ്ഘടാനം ചെയ്തു.

## Article Content

 **ആറളം**: ആറളം വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ അടക്കാത്തോട് മൃഗാശുപത്രിയുടെ സഹകരണത്തോടെ കന്നുകാലികൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ടി അനീഷ് ക്യാമ്പ് ഉദ്ഘടാനം ചെയ്തു.

ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ പി പ്രസാദ്, അടക്കാത്തോട് വെറ്റിനറി സർജൻ ഡോ. റിജിൻ ശങ്കർ, നരിക്കടവ് റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർ പ്രദീപൻ കാരായി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ  കെ.കെ മനോജ്‌ എന്നിവർ സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ അരുൺ, അസീസ് എന്നിവരുടെ നേതൃത്വത്തിൽ മേഖലയിലെ കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169776/aralam)