---
title: "ആ​ല​പ്പു​ഴയി​ല്‍ എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ: കണ്ണൂരില്‍ ജാഗ്രത നിര്‍ദേശം "
english_title: "Vigilance order in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16978/Vigilance-order-in-Kannur"
published_at: "2021-12-20T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c02ffc337c6_Screenshot_20211220_125312.jpg"
keywords: []
---

# ആ​ല​പ്പു​ഴയി​ല്‍ എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ: കണ്ണൂരില്‍ ജാഗ്രത നിര്‍ദേശം 

> **Lead Summary:** ക​ണ്ണൂ​ര്‍: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള​വ ന​ട​ത്തു​ന്ന​തി​ന്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ഷ്​​ട്രീ​യ​സം​ഘ​ര്‍​ഷം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ നി​യോ​ഗി​ച്ചു.

## Article Content

ക​ണ്ണൂ​ര്‍: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള​വ ന​ട​ത്തു​ന്ന​തി​ന്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ഷ്​​ട്രീ​യ​സം​ഘ​ര്‍​ഷം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ നി​യോ​ഗി​ച്ചു.

എ​ല്ലാ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​ത്തെ എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി സം​ഘ​ര്‍​ഷം നി​ല​നി​ന്നി​രു​ന്ന ക​ണ്ണൂ​രി​ല്‍ അ​തി​ജാ​ഗ്ര​ത​യി​ലാ​ണ് പൊ​ലീ​സ്. പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും ജി​ല്ല​യി​ല്‍ രാ​ത്രി പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​രു​ത​ല്‍ അ​റ​സ്​​റ്റു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.കൊ​ല്ല​പ്പെ​ട്ട ബി.​ജെ.​പി നേ​താ​വ് ര​ഞ്ജി​ത്ത്​ ശ്രീ​നി​വാ​സി​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​ണ്ണൂ​രി​ല്‍ സം​ഘ്​​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി.

പൊ​ലീ​സ്​ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ രാ​വി​ലെ 11ഓ​ടെ സം​ഘ്​​പ​രി​വാ​ര്‍ ക​ണ്ണൂ​രി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ല്‍​നി​ന്ന് പ്ര​ക​ട​ന​മാ​യി തു​ട​ങ്ങി ക​ണ്ണൂ​ര്‍ കാ​ല്‍​ടെ​ക്സി​ലെ​ത്തി റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. ബി.​ജെ.​പി അ​ക്ര​മ​ത്തി​നി​ടെ ശ​നി​യാ​ഴ്​​ച രാ​ത്രി എ​സ്.​ഡി.​പി.​ഐ ക​ണ്ണൂ​രി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. വ​ന്‍ മു​ന്‍​ക​രു​ത​ലു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പൊ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16978/Vigilance-order-in-Kannur)