---
title: "വഴിയരികില്‍ മരിച്ചനിലയില്‍; യുവാവിന്റെ മരണം കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169808/arrested"
published_at: "2023-12-16T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db3940958b_n5659180041702736714386f8001826216bb7ced0f7420f29c1432a6eaa62c8bd4e78872278ef639960d706.jpg"
keywords: []
---

# വഴിയരികില്‍ മരിച്ചനിലയില്‍; യുവാവിന്റെ മരണം കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍

> **Lead Summary:** **കോട്ടയം: **യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചങ്ങനാശേരി സ്വദേശി അഭിലാഷിന്റെ മരണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍‌. ജോസഫ് സേവ്യര്‍, ഉണ്ണികൃഷ്ണ വാര്യര്‍ എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

## Article Content

**കോട്ടയം: **യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചങ്ങനാശേരി സ്വദേശി അഭിലാഷിന്റെ മരണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍‌. ജോസഫ് സേവ്യര്‍, ഉണ്ണികൃഷ്ണ വാര്യര്‍ എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

നവംബര്‍ 13നാണ് അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങിയ മൂന്നുപേരും സംഭവസ്ഥലത്തിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ അഭിലാഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169808/arrested)