---
title: "എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169811/governor"
published_at: "2023-12-16T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db52774a43_n5659376881702737099649034b28dc2af0e28a9240271ed2c43e8bf68c252a644fce8d83b75f02b492807c.jpg"
keywords: []
---

# എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി

> **Lead Summary:** **കോഴിക്കോട്: **എസ്‌എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. പ്രവര്‍ത്തകരുടെ ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ക്കിടെ കനത്ത പോലീസ് കാവലിലാണ് ഗവര്‍ണര്‍ കാമ്ബസിലെത്തിയത്.

## Article Content

**കോഴിക്കോട്: **എസ്‌എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. പ്രവര്‍ത്തകരുടെ ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ക്കിടെ കനത്ത പോലീസ് കാവലിലാണ് ഗവര്‍ണര്‍ കാമ്ബസിലെത്തിയത്.

ഗവര്‍ണറുടെ വാഹനം ഗസ്റ്റ് ഹൗസിനുള്ളിലേക്ക് കടന്നു. നിലവില്‍ സര്‍വകലാശാല കവാടത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ഏഴോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍, 7.15 ഓടെയാണ് സര്‍വകലാശാലയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169811/governor)