---
title: "വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169835/arrested"
published_at: "2023-12-16T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dcbaac93ea_n5659596901702742866426e9d644aaed2e2148e0d67ba7c5ad33223510e4a5be405da3c6aad46695a6b949.jpg"
keywords: []
---

# വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

> **Lead Summary:** **പാലക്കാട്: **വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പാലക്കാട് കഞ്ചിക്കോടാണ് സംഭവമുണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തില്‍കുമാര്‍ അറസ്റ്റിലായി. 

## Article Content

**പാലക്കാട്: **വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പാലക്കാട് കഞ്ചിക്കോടാണ് സംഭവമുണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തില്‍കുമാര്‍ അറസ്റ്റിലായി. 

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169835/arrested)