---
title: "നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി‌യ നാലംഗ സംഘം അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169837/arrested"
published_at: "2023-12-16T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dcc5859cdd_n5659556281702743041118781a0657ec61c8e019c71edb38062b1f7f1482ed071d3cc9e5e20f092793aac7.jpg"
keywords: []
---

# നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി‌യ നാലംഗ സംഘം അറസ്റ്റില്‍

> **Lead Summary:** **കൊച്ചി: **കായംകുളം എംഎസ്‌എം കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന് ഉള്‍പ്പടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകര്‍ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. 

## Article Content

**കൊച്ചി: **കായംകുളം എംഎസ്‌എം കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന് ഉള്‍പ്പടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകര്‍ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. 

ചെന്നൈ സെൻട്രല്‍ ക്രൈംബ്രാഞ്ച് ഡിസിപി എൻ. എസ്. നിഷയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ പിടികൂടിയത്. ഇവരുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇവ നിര്‍മിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോണ്‍സുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്.

എംഎസ്‌എം കോളജിലെ എസ്‌എഫ്‌ഐ മുൻ ഏരിയ സെക്രട്ടെറിയായ നിഖില്‍ ബികോം പൂര്‍ത്തിയാക്കാതെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ അവിടെത്തന്നെ എംകോം പ്രവേശനം നേടുകയായിരുന്നു. അറസ്റ്റിലായ റിയാസ് ആണ് ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നിഖിലിനു നിര്‍മിച്ചു കൈമാറിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169837/arrested)