---
title: "കൊച്ചിയില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച്‌ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169851/kochi"
published_at: "2023-12-16T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ddd34d08de_n56597709017027473993327358b7b321203491063186864c0266135e6b3f769df9b1b5d9212692b4dcdb58.jpg"
keywords: []
---

# കൊച്ചിയില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച്‌ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു

> **Lead Summary:** **കൊച്ചി: **വയോധികയെ ക്രൂരമായി പീഡിപ്പിച്ച്‌ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. കൊച്ചി കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍ ആസാം സ്വദേശി ഫിര്‍ദൗസിനെ പോലീസ് പിടികൂടി. 62കാരിയായ വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. 

## Article Content

**കൊച്ചി: **വയോധികയെ ക്രൂരമായി പീഡിപ്പിച്ച്‌ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. കൊച്ചി കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍ ആസാം സ്വദേശി ഫിര്‍ദൗസിനെ പോലീസ് പിടികൂടി. 62കാരിയായ വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. 

വയോധികയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169851/kochi)