---
title: "കല്ലൂർ കുന്നിൽ വീണ്ടും കടുവയിറങ്ങി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169856/kalpetta"
published_at: "2023-12-17T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e4abfa0d41_Screenshot_20231217-063429_WhatsApp.jpg"
keywords: []
---

# കല്ലൂർ കുന്നിൽ വീണ്ടും കടുവയിറങ്ങി 

> **Lead Summary:** **കൽപ്പറ്റ**: കല്ലൂർ കുന്നിൽ വീണ്ടും കടുവയിറങ്ങി പശുവിനെ പിടിച്ചു. വയനാട് കല്ലൂർക്കുന്നിൽ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി വലിച്ചിഴച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ കാൽപാടുകൾ കണ്ടിരുന്നു. വനം വകുപ്പധികൃതർ സ്ഥലത്തെത്തി കാൽപാടുകളുടെ പരിശോധനയിൽ വാകേരിയിലെ ആളെകൊല്ലി കടുവ അല്ല ഇതെന്ന് സ്ഥിരീകരിച്ചിരുന്നു. വാകേരി കൂടല്ലൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഇപ്പോൾ പശുവിനെ പിടിച്ച പ്രദേശം. ഇന്നലെ രാത്രി 11-30 യോടെയാണ് സംഭവം. രണ്ട് വയസ്സുള്ള പശുവിനെയാണ് പിടിച്ചത്. വീട്ടുകാർ ഉണർന്ന് ബഹളം വെച്ചപ്പോൾ പശുവിനെ ഉപേക്ഷിച്ച് കടുവ മറഞ്ഞു.

## Article Content

**കൽപ്പറ്റ**: കല്ലൂർ കുന്നിൽ വീണ്ടും കടുവയിറങ്ങി പശുവിനെ പിടിച്ചു. വയനാട് കല്ലൂർക്കുന്നിൽ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി വലിച്ചിഴച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ കാൽപാടുകൾ കണ്ടിരുന്നു. വനം വകുപ്പധികൃതർ സ്ഥലത്തെത്തി കാൽപാടുകളുടെ പരിശോധനയിൽ വാകേരിയിലെ ആളെകൊല്ലി കടുവ അല്ല ഇതെന്ന് സ്ഥിരീകരിച്ചിരുന്നു. വാകേരി കൂടല്ലൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഇപ്പോൾ പശുവിനെ പിടിച്ച പ്രദേശം. ഇന്നലെ രാത്രി 11-30 യോടെയാണ് സംഭവം. രണ്ട് വയസ്സുള്ള പശുവിനെയാണ് പിടിച്ചത്. വീട്ടുകാർ ഉണർന്ന് ബഹളം വെച്ചപ്പോൾ പശുവിനെ ഉപേക്ഷിച്ച് കടുവ മറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169856/kalpetta)