---
title: "സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169862/accidentaldeath"
published_at: "2023-12-17T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e53f398006_Picsart_23-12-17_07-20-22-000.jpg"
keywords: []
---

# സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു 

> **Lead Summary:** **കേളകം**: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് തലക്ക് സാരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേളകം പൊയ്യമലയിലെ പാറേക്കാട്ടിൽ റീന ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകവേയാണ്‌ അപകടം സംഭവിച്ചത്. കേളകത്തെ ഒരു സ്വകാര്യ ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകിട്ട് 4ന് കേളകം സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. പരേതനായ ജോർജിന്റെയും ലീലാമ്മയുടെയും മകളാണ്. ജീവ,ജസ്റ്റീന എന്നിവർ മക്കളാണ്.

## Article Content

**കേളകം**: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് തലക്ക് സാരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേളകം പൊയ്യമലയിലെ പാറേക്കാട്ടിൽ റീന ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകവേയാണ്‌ അപകടം സംഭവിച്ചത്. കേളകത്തെ ഒരു സ്വകാര്യ ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകിട്ട് 4ന് കേളകം സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. പരേതനായ ജോർജിന്റെയും ലീലാമ്മയുടെയും മകളാണ്. ജീവ,ജസ്റ്റീന എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169862/accidentaldeath)