---
title: "ചാണപ്പാറ ദേവീക്ഷേത്രം അഷ്ടദ്രവ്യ മഹാ ഗണപതിഹോമം ഡിസംബർ 26ന്"
english_title: "Ashtadravya Maha Ganapatihomam chanappara temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16988/ashtadravya-maha-ganapatihomam-chanappara-temple"
published_at: "2021-12-20T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c04244218a7_2017-03-16.jpg"
keywords: []
---

# ചാണപ്പാറ ദേവീക്ഷേത്രം അഷ്ടദ്രവ്യ മഹാ ഗണപതിഹോമം ഡിസംബർ 26ന്

> **Lead Summary:** കണിച്ചാർ: ചാണപ്പാറ ദേവി ക്ഷേത്രം അഷ്ടദ്രവ്യ മഹാഗണപതിഹോമം ഡിസംബർ 26-ന് ഞായറാഴ്ച രാവിലെ 6 മണിക്ക്.

## Article Content

കണിച്ചാർ: ചാണപ്പാറ ദേവി ക്ഷേത്രം അഷ്ടദ്രവ്യ മഹാഗണപതിഹോമം ഡിസംബർ 26-ന് ഞായറാഴ്ച രാവിലെ 6 മണിക്ക്.

108 നാളികേരത്തിന്റെ മഹാഗണപതിഹോമം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞിറ്റഇല്ലം രാമചന്ദ്രൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

 കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ. അഷ്ടദ്രവ്യമഹാഗണപതി ഹോമം ഒന്നിന് നൂറ്റൊന്നു രൂപയാണ്. ഹോമദ്രവ്യങ്ങളായ കൊട്ടത്തേങ്ങ, നാരങ്ങ, കരിമ്പ്, തേൻ എന്നിവ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്നവർ ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണെന്ന്ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16988/ashtadravya-maha-ganapatihomam-chanappara-temple)