---
title: "കടുവ പശുവിനെ കൊന്ന കല്ലൂർ കുന്നിൽ കൂട് സ്ഥാപിക്കും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169896/wayanad"
published_at: "2023-12-17T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e79a8e8744_IMG-20231217-WA0006.jpg"
keywords: []
---

# കടുവ പശുവിനെ കൊന്ന കല്ലൂർ കുന്നിൽ കൂട് സ്ഥാപിക്കും

> **Lead Summary:**  **കൽപ്പറ്റ**: വാകേരി കൂടല്ലൂരിൽ നരഭോജി കടുവക്കായി കുങ്കിയാനകളെ ഉപയോഗിച്ച് വനം വകുപ്പിൻ്റെ 80 അംഗ സംഘം തിരച്ചിൽ തുടരുന്നതിനിടെ കല്ലൂർക്കുന്നിൽ വീണ്ടും കടുവാ സാന്നിധ്യം. കടുവ ആക്രമിച്ച് കൊന്ന പ്രജീഷിൻ്റെ വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഇന്നലെ രാത്രി 11 മണിയോടെ പ്രദേശവാസിയായ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി വലിച്ചിഴച്ചു.

## Article Content

 **കൽപ്പറ്റ**: വാകേരി കൂടല്ലൂരിൽ നരഭോജി കടുവക്കായി കുങ്കിയാനകളെ ഉപയോഗിച്ച് വനം വകുപ്പിൻ്റെ 80 അംഗ സംഘം തിരച്ചിൽ തുടരുന്നതിനിടെ കല്ലൂർക്കുന്നിൽ വീണ്ടും കടുവാ സാന്നിധ്യം. കടുവ ആക്രമിച്ച് കൊന്ന പ്രജീഷിൻ്റെ വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഇന്നലെ രാത്രി 11 മണിയോടെ പ്രദേശവാസിയായ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി വലിച്ചിഴച്ചു.

ആടുകൾ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ലൈറ്റ് അടിച്ച് നോക്കിയപ്പോൾ കെട്ടിയിട്ട പശുവിനെ കടുവ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ കാൽപാടുകൾ കണ്ടിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ കല്ലൂർക്കുന്നിൽ ആർആർടി സംഘം പരിശോധന ആരംഭിച്ചു. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.

പ്രദേശത്ത് കടുവയ്ക്കായി കൂട് സ്ഥാപിക്കും. കടുവയുടെ കാൽപാടുകളും പരിശോധിക്കും. ഉത്തര മേഖല സി.സി.എഫ്. കെ.എസ്. ദീപയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീമിൻ്റെയും നേതൃത്വത്തിലാണ് രണ്ടിടത്തും കടുവ ദൗത്യം നടക്കുന്നത്. അതേ സമയം കൂടല്ലൂരിൽ തിരിച്ചറിഞ്ഞ WWL 45 എന്ന 13 വയസ്സുള്ള ആൺ കടുവയെ വെടിവെച്ച് കൊല്ലുന്നതിന് ഫോറസ്റ്റ് വെറ്ററിനറി സർജനും മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറുമായ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ ദൗത്യം ഇന്നും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169896/wayanad)