---
title: "ഒമിക്രോൺ വകഭേദം: 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചത്': മന്ത്രി വീണാജോർജ്"
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169933/veenajeorge"
published_at: "2023-12-17T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e9c7c70ad0_images_(58).jpeg"
keywords: []
---

# ഒമിക്രോൺ വകഭേദം: 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചത്': മന്ത്രി വീണാജോർജ്

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആ​രോ​ഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോർജ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആ​രോ​ഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോർജ് വ്യക്തമാക്കി.

ഒമിക്രോൺ JN.1 എന്ന വകഭേദമാണ് ജനിതക പരിശോധനയിൽ കേരളത്തിൽ കണ്ടെത്തിയത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ JN.1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169933/veenajeorge)