---
title: "സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Conducted free Ayurvedic medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169976/conducted-free-ayurvedic-medical-camp"
published_at: "2023-12-17T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ebd74b5a63_Picsart_23-12-17_14-45-28-477.jpg"
keywords: []
---

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:**  **ആറളം**: ആറളം വന്യജീവി സാങ്കേതത്തിന്റെയും കണ്ണൂർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

 **ആറളം**: ആറളം വന്യജീവി സാങ്കേതത്തിന്റെയും കണ്ണൂർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വാളുമുക്ക് കോളനി പരിസരത്ത് വെച്ച് ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കേളകം ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പി. ജെ ഉദ്ഘാടനം ചെയ്തു.

ആറളം വന്യജീവി സങ്കേതം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ രാജു സ്വാഗതവും നരിക്കടവ് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സുരേഷ് കെ കൊച്ചി നന്ദിയും പറഞ്ഞു. കണ്ണൂർ എം. വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. പ്രജോഷ് മാത്യു, ഡോ. നിഖില കെ. പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

വാളുമുക്ക് കോളനിയിലെയും വന്യജീവി സാങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും താമസക്കാർ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169976/conducted-free-ayurvedic-medical-camp)