---
title: "തളിപ്പറമ്പിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു"
english_title: " Thalaimparamaba happiness festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169998/thalaimparamaba-happiness-festival"
published_at: "2023-12-17T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ecf26df3ce_IMG-20231217-WA0013.jpg"
keywords: []
---

# തളിപ്പറമ്പിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹാപ്പിനസ് റോഡ് ഷോ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

 **തളിപ്പറമ്പ**: തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹാപ്പിനസ് റോഡ് ഷോ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഡിസംബർ 21 മുതൽ ധർമ്മശാലയിൽ വച്ച് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

ബാന്റ് മേളത്തിന്റെയും മുത്തു കുടകളുടെയും അകമ്പടിയോടെ പൂക്കോത്ത് നടയിൽ നിന്നാരംഭിച്ച്  ടൗൺ ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.

പി കെ ശ്യാമള, എ അശോക് കുമാർ, എ രാജേഷ്, കെ കൃഷ്ണൻ, ടി ഒ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169998/thalaimparamaba-happiness-festival)