---
title: "കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യകുടുംബാംഗങ്ങൾ മണത്തണയിൽ യോഗം ചേർന്നു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170017/kottiyoor"
published_at: "2023-12-17T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657eec02f0079_Picsart_23-12-17_18-01-18-533.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യകുടുംബാംഗങ്ങൾ മണത്തണയിൽ യോഗം ചേർന്നു

> **Lead Summary:**  **മണത്തണ**: കൊട്ടിയൂർ ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ പത്ത് കുടുംബങ്ങളുടെ യോഗം മണത്തണയിൽ നടന്നു. മണത്തണയിലെ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ ചേർന്ന കുടുംബയോഗത്തിൽ കരിമ്പനയ്ക്കൽ ചാത്തോത്, തിട്ടയിൽ, ആക്കൽ, കുളങ്ങരയത്ത് എന്നീ ഊരാളർ കുടുംബാംഗങ്ങളും കൂടത്തിൽ,കോമത്ത് എന്നീ ഏഴില്ലക്കാരുടെ പ്രതിനിധികളും പുത്തൻവീട്, കുഞ്ഞോഴത്ത്, അരയാണ്ടിതോട്ടക്കര, ചെറിയത്ത് എന്നീ കുടിപതി തറവാടുകളിലെ പ്രതിനിധികളുമാണ് പങ്കെടുത്തത്.

## Article Content

 **മണത്തണ**: കൊട്ടിയൂർ ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ പത്ത് കുടുംബങ്ങളുടെ യോഗം മണത്തണയിൽ നടന്നു. മണത്തണയിലെ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ ചേർന്ന കുടുംബയോഗത്തിൽ കരിമ്പനയ്ക്കൽ ചാത്തോത്, തിട്ടയിൽ, ആക്കൽ, കുളങ്ങരയത്ത് എന്നീ ഊരാളർ കുടുംബാംഗങ്ങളും കൂടത്തിൽ,കോമത്ത് എന്നീ ഏഴില്ലക്കാരുടെ പ്രതിനിധികളും പുത്തൻവീട്, കുഞ്ഞോഴത്ത്, അരയാണ്ടിതോട്ടക്കര, ചെറിയത്ത് എന്നീ കുടിപതി തറവാടുകളിലെ പ്രതിനിധികളുമാണ് പങ്കെടുത്തത്.

തിട്ടയിൽ വാസുദേവൻ നായർ അധ്യക്ഷനായ യോഗത്തിൽ രണ്ടാം വട്ടവും കൊട്ടിയൂർ ദേവസ്വം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ സി സുബ്രഹ്മണ്യൻ നായരെ ആദരിച്ചു. കുടിപതി തറവാട്ടിലെ മുതിർന്ന അംഗമായ പോണിച്ചേരി നരായണൻ നായരെയും യോഗത്തിൽ ആദരിച്ചു.

കെ സി സുബ്രഹ്മണ്യൻ നായർ ചെയർമാനായിരുന്ന കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടന്ന വൈശാഖമഹോത്സവത്തിന്റെ അവലോകനവും ഇനി വരും വർഷങ്ങളിലെ വൈശാഖ മഹോത്സവത്തിന് സഹായകരമാകുന്ന രീതിയിൽ കുടുംബങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച  ചെയ്തു.

മണത്തണയിലെ പാരമ്പര്യ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു. കെ സി വേണുഗോപാലൻ, എ ടി സുബ്രഹ്മണ്യൻ നായർ, ചെറിയത്ത് പ്രഭാകരൻ, കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ, കോമത്ത് ദാമോദരൻ നായർ, കൂടത്തിൽ നാരായണൻ നായർ, ചോടത്ത് വേണു, നാമത്ത് ശ്രീധരൻ, കൂടത്തിൽ ശ്രീകുമാർ, ബേബി സോജ, ആക്കൽ കൈലാസനാഥൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170017/kottiyoor)