---
title: "കെഎസ്‌ആര്‍ടിസി പെന്‍ഷനായി സര്‍ക്കാര്‍ സഹായം; അനുവദിച്ചത് 71 കോടി രൂപ"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170020/ksrtc"
published_at: "2023-12-17T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ef5cd8f8ab_n5661630681702819182552b9f6739eb498ab96255ca3c9d2eab4a8fedc3aecf28477c496a5f78159c304ff.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസി പെന്‍ഷനായി സര്‍ക്കാര്‍ സഹായം; അനുവദിച്ചത് 71 കോടി രൂപ

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. 

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. 

ഈ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സഹായമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

കോര്‍പറേഷന് ഒമ്ബത് മാസത്തിനുള്ളില്‍ 1,335 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. 900 കോടിയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. 5,034 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. 9970 കോടി രൂപയാണ് രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് . യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1,543 കോടി രൂപയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170020/ksrtc)