---
title: "ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തം; നാല് മലയാളികള്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170021/arrested"
published_at: "2023-12-17T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ef69c31518_n56616214217028194779833a7fafa9d54706d40a296a72256aa6d8b420dc6dd945dcb516528bb1afe4f198.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തം; നാല് മലയാളികള്‍ അറസ്റ്റില്‍

> **Lead Summary:** **ബംഗളൂരു: **ബെംഗളൂരു നഗരത്തിലൂടെ അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചതിനും കാറിന്റെ ഡോറിലിരുന്ന് നൃത്തം ചെയ്യുകയും ചെയ്‌തത് നാല് മലയാളികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ സല്‍മാൻ ഫാരിസ്, നസീം അബ്ബാസ്, മാനുല്‍ ഫാരിസ്, മുഹമ്മദ് നുസൈഫ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ബംഗളൂരു: **ബെംഗളൂരു നഗരത്തിലൂടെ അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചതിനും കാറിന്റെ ഡോറിലിരുന്ന് നൃത്തം ചെയ്യുകയും ചെയ്‌തത് നാല് മലയാളികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ സല്‍മാൻ ഫാരിസ്, നസീം അബ്ബാസ്, മാനുല്‍ ഫാരിസ്, മുഹമ്മദ് നുസൈഫ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 14-ന് അര്‍ധരാത്രി കെംപെഗൗഡ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് വേയിലാണ് നാലംഗസംഘം അപകടകരമായരീതിയില്‍ കാറില്‍ സഞ്ചരിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. 

അറസ്റ്റിലായവരില്‍ സല്‍മാൻ ഫാരിസ് ഒഴികെയുള്ളവര്‍ ബെംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ഥികളാണ്. ദസറഹള്ളിയില്‍ കോളജിന് സമീപത്തായാണ് മൂവരും താമസിക്കുന്നത്. സംഭവ ദിവസം പിതാവ് വാങ്ങി നല്‍കിയ കാറുമായാണ് സുഹൃത്തുക്കളെ കാണാനായാണ് സല്‍മാൻ ഫാരിസ് ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് നാലാംഗ സംഘം നഗരത്തില്‍ ചുറ്റുക്കറങ്ങുകയുമായിരുന്നു.

സഞ്ചരിക്കുന്നതിനിടെ കാറിന്റെ ഡോറിലിരുന്നും സണ്‍റൂഫ് തുറന്നും യുവാക്കള്‍ നൃത്തം ചെയ്യുകയായിരുന്നു. മറ്റൊരു കാറിലെ ഡാഷ്‌ക്യാമിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170021/arrested)