---
title: "അവസരവാദിയായ ഗവര്‍ണര്‍ക്ക് എന്തറിയാം, വിവരദോഷത്തിന് അതിര് വേണമെന്ന് മുഖ്യമന്ത്രി"
english_title: "Chief minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170045/chief-minister"
published_at: "2023-12-17T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f11c5e9718_n5659735501702747118541488580e16f092cf3d40114127d888281d93b6c77934c837cd02c31fac53c680a.jpg"
keywords: []
---

# അവസരവാദിയായ ഗവര്‍ണര്‍ക്ക് എന്തറിയാം, വിവരദോഷത്തിന് അതിര് വേണമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂര്‍:** ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിനെക്കുറിച്ച്‌ അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാന് എന്തറിയാം. കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിവരദോഷത്തിന് അതിര് വേണം. ഈ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് ഞാന്‍ ഇത്രയേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. 

## Article Content

**കണ്ണൂര്‍:** ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിനെക്കുറിച്ച്‌ അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാന് എന്തറിയാം. കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിവരദോഷത്തിന് അതിര് വേണം. ഈ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് ഞാന്‍ ഇത്രയേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. 

ഗവര്‍ണറുടെ 'ബ്ലഡി കണ്ണൂര്‍' പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ രീതിയില്‍ കയറൂരി വിടരുത്. ഒതുക്കത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ക്കു നേരെ ബോധപൂര്‍വം പ്രകോപനമുണ്ടാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെയുള്ള ബാനര്‍ പൊലീസ് അഴിപ്പിച്ചതിന് പിന്നാലെ വീണ്ടും ബാനര്‍ കെട്ടി എസ്‌എഫ്‌ഐ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170045/chief-minister)