---
title: "രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു"
english_title: "Omicron concerns are growing in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17005/omicron-concerns-are-growing-in-the-country"
published_at: "2021-12-20T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c04fe45471f_images - 2021-12-20T151146.379.jpeg"
keywords: []
---

# രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു

> **Lead Summary:** രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു.ഒമൈക്രോണ്‍ കേസുകള്‍ 160 തിലേക്കടുത്തു.

## Article Content

രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു.ഒമൈക്രോണ്‍ കേസുകള്‍ 160 തിലേക്കടുത്തു.

രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പ്രീ-ബുക്കിംഗ് നിര്‍ബന്ധമാക്കി.

അതേസമയം, ദില്ലിയിലും ഒമൈക്രോണ്‍ കേസുകളും കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. ദില്ലിയില്‍ ആകെ കേസുകള്‍ 28 ആയി. 12 പേര്‍ രോഗമുക്തരായി. 107 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സാഹചര്യം വിലയിരുത്താന്‍ ദില്ലി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം ചേര്‍ന്നു. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 54 ഒമൈക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17005/omicron-concerns-are-growing-in-the-country)