---
title: "ജോലിക്കിടെ ദേഹാസ്വാസ്ഥ്യം: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മരിച്ചു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170073/wayanad"
published_at: "2023-12-18T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f921a13d61_Screenshot_20231218-053511_WhatsApp.jpg"
keywords: []
---

# ജോലിക്കിടെ ദേഹാസ്വാസ്ഥ്യം: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മരിച്ചു

> **Lead Summary:** **വയനാട്**: ജോലിക്കിടെ ദേഹാസ്വാസ്ഥ്യമനുഭപ്പെട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മരിച്ചു. നോർത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പേര്യ റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നീർവാരം നഞ്ചറമൂല കോളനിയിലെ കെ.വി രാജൻ [52] ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ വരെ ജോലിയിലുണ്ടായിരുന്ന രാജനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**വയനാട്**: ജോലിക്കിടെ ദേഹാസ്വാസ്ഥ്യമനുഭപ്പെട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മരിച്ചു. നോർത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പേര്യ റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നീർവാരം നഞ്ചറമൂല കോളനിയിലെ കെ.വി രാജൻ [52] ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ വരെ ജോലിയിലുണ്ടായിരുന്ന രാജനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വീട്ടിലേക്ക് തിരിച്ചു പോയ ഇദ്ദേഹം വൈകീട്ടോടെയാണ് മരിച്ചത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അച്ഛൻ: അരക്കൻ. അമ്മ: ലീല. ഭാര്യ: രാധിക. മക്കൾ: റിതിക്, ശ്രുതിക. സംസ്‌കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170073/wayanad)