---
title: "ഹാൻവീവിൻ്റെ ക്രിസ്തുമസ് വിപണനോത്സവം  ഇന്നുമുതൽ "
english_title: "Hanweev's Christmas Marketing Celebration From Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17008/Hanweev's-Christmas-Marketing-Celebration-From-Today"
published_at: "2021-12-20T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c056a6b8bd8_Screenshot_20211220_153854.jpg"
keywords: []
---

# ഹാൻവീവിൻ്റെ ക്രിസ്തുമസ് വിപണനോത്സവം  ഇന്നുമുതൽ 

> **Lead Summary:** ഹാൻവീവിൻ്റെ ക്രിസ്തുമസ് വിപണനോത്സവം ഇന്നുമുതൽ ആരംഭിക്കുമെന്ന് കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ അറിയിച്ചു. ഈ വർഷം സർക്കാർ നൽകുന്ന 20 ശതമാനം റിബേറ്റിന് പുറമേ 20 ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ടും ഡിസംബർ 20 മുതൽ 24വരെ പൊതുജനങ്ങൾക്കായി നൽകും.

## Article Content

ഹാൻവീവിൻ്റെ ക്രിസ്തുമസ് വിപണനോത്സവം ഇന്നുമുതൽ ആരംഭിക്കുമെന്ന് കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ അറിയിച്ചു. ഈ വർഷം സർക്കാർ നൽകുന്ന 20 ശതമാനം റിബേറ്റിന് പുറമേ 20 ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ടും ഡിസംബർ 20 മുതൽ 24വരെ പൊതുജനങ്ങൾക്കായി നൽകും.

ജില്ലയിലെ 4 eഷാറൂമുകളിലും റിബേറ്റ് ഇന്നു മുതൽ ലഭ്യമാക്കും. സർക്കാർ, പൊതുമേഖല, സഹകരണ മേഖല, ബാങ്ക് ജീവനക്കാർക്ക് പലിശരഹിത തവണ വ്യവസ്ഥയിൽ കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈവിധ്യവൽക്കരണത്തിന് ഊന്നൽ നൽകുന്നതിൻ്റെ ഭാഗമായി മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കണ്ടെത്തി ഇ കോമേഴ്സ് സംവിധാനം, മാർക്കറ്റിങ്ങ് കോംപ്ലക്സ്, ഡൈയിങ്ങ് ആൻ്റ് പ്രൊസസ്സിങ്ങ് സ്റ്റേഷൻ, ഗാർ മൻ്റ് മെയ്‌ക്കിങ് യൂനിറ്റ് എന്നിവ തുടങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ മാത്യു കെ, മാർക്കറ്റിങ്ങ് മാനേജർ സുദീപ് ഒ കെ, റീജ്യണൽ മാനേജർ കെ ശ്രീജിത്ത് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17008/Hanweev's-Christmas-Marketing-Celebration-From-Today)