---
title: "ക്ഷേത്ര മൈതാനങ്ങൾ നവകേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ"
english_title: "High court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170124/high-court"
published_at: "2023-12-18T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fd5b658778_full.jpg"
keywords: []
---

# ക്ഷേത്ര മൈതാനങ്ങൾ നവകേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

> **Lead Summary:** ക്ഷേത്ര മൈതാനങ്ങൾ നവകേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവിക്ഷേത്ര മൈതാനത്തും തിരുവനന്തപുരം ശാർക്കര ദേവി ക്ഷേത്രം മൈതാനത്തും നടക്കുന്ന നവകേരള സദസുകൾക്കെതിരെയാണ് ഹർജി.

## Article Content

ക്ഷേത്ര മൈതാനങ്ങൾ നവകേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവിക്ഷേത്ര മൈതാനത്തും തിരുവനന്തപുരം ശാർക്കര ദേവി ക്ഷേത്രം മൈതാനത്തും നടക്കുന്ന നവകേരള സദസുകൾക്കെതിരെയാണ് ഹർജി.

ചടയമംഗലം, ചിറയിൻകീഴ് മണ്ഡലങ്ങളിലെ നവകേരള സദസുകളാണ് ഈ മൈതാനങ്ങളിൽ നടക്കേണ്ടത്. ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസ്സമാകുമെന്നും ക്ഷേത്രമൈതാനം ആരാധന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും ഹർജിക്കാർ പറയുന്നു.

നേരത്തെ ചക്കുവള്ളി ക്ഷേത്രം മൈതാനത്ത് നവകേരള സദസ് നടത്താനിരുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം ഹൈക്കോടതിയിൽ ഹർജി വന്നതിന് പിന്നാലെ രണ്ട് വേദികളും മാറ്റാൻ ജില്ലാ കലക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170124/high-court)