---
title: "വയനാട്ടിലെ കടുവയെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് ജനകീയ കൂട്ടായ്മയുടെ മാർച്ചും ധർണ്ണയും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170159/wayanad"
published_at: "2023-12-18T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fe7fc47670_Screenshot_2023-12-18-12-03-51-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട്ടിലെ കടുവയെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് ജനകീയ കൂട്ടായ്മയുടെ മാർച്ചും ധർണ്ണയും

> **Lead Summary:** **വാകേരി**: വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കടുവയുടെ ആക്രമണത്തിൽ പ്രജീഷ് എന്ന യുവാവ് മരണപെട്ടിട്ട് 10 ദിവസം പിന്നിടുമ്പോഴും കടുവയെ പിടികൂടാത്തതിൽ നാട്ടുകാരിൽ വൻ പ്രതിക്ഷേധമാണ് രൂപപ്പെടുന്നത്.

## Article Content

**വാകേരി**: വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കടുവയുടെ ആക്രമണത്തിൽ പ്രജീഷ് എന്ന യുവാവ് മരണപെട്ടിട്ട് 10 ദിവസം പിന്നിടുമ്പോഴും കടുവയെ പിടികൂടാത്തതിൽ നാട്ടുകാരിൽ വൻ പ്രതിക്ഷേധമാണ് രൂപപ്പെടുന്നത്.

സൂചന സമരമായാണ് ഇത്തവണ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. കല്ലൂർക്കുന്ന് സെൻ്റ് ആൻ്റണീസ് ചർച്ച് വികാരി ജയ്സ് പൂതക്കുഴി, കലേഷ് സത്യാലയം, ശ്രീജിത്ത് വാകേരി, ദീപേഷ് വാകേരി, ഷനൂബ് പുത്തലത്ത്, ബാബു കുന്നുംപുറം തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170159/wayanad)